Wednesday, 22 February 2012

കേശ വിവാദം: അഭിപ്രായം പറയാനുള്ള പാണ്ഡിത്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: 'തിരുകേശ'ത്തിന്റെ വിഷയത്തില്‍ അഭിപ്രായം പറയാനുള്ള പാണ്ഡിത്യം തനിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായവും തുടര്‍ന്നുണ്ടായ വിവാദത്തേയും കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിക്ക് ഇക്കാര്യത്തില്‍ അറിവുണ്ടായിരിക്കും. താന്‍ പല കാര്യങ്ങളിലും അജ്ഞനാണ്. മാത്രമല്ല  ഇവിടെ നടക്കുന്ന വിവാദം സാധാരണ മുടിയുടെ കാര്യത്തിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത് ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃമുണ്ട്. എന്നാല്‍, എല്ലാറ്റിനും ഒരു ലക്ഷ്മണ രേഖയുണ്ട്. കൂടാതെ രാഷ്ട്രീയക്കാര്‍ മത കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയാണ് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment