Wednesday, 22 February 2012

അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുന്നു

തിരുവനന്തപുരം: കേന്ദ്ര ജലകമ്മീഷന്റെ കണക്കനുസരിച്ച് ഫെബ്രുവരി 20ന് അവസാനിച്ച ആഴ്ചയില്‍ ഇടുക്കി അണക്കെട്ടില്‍  04.28 അടിയും ഇടമലയാര്‍ അണക്കെട്ടില്‍ 04.26 അടിയും കല്ലട  അണക്കെട്ടില്‍ 02.78 അടിയും ജലനിരപ്പ് കുറഞ്ഞു.


കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിലെ ജലനിരപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കല്ലട അണക്കെട്ടില്‍ 10.27 അടിയും ഇടുക്കി അണക്കെട്ടില്‍ 15.44 അടിയും ജലനിരപ്പ് കുറവാണ്. ഇടമലയാറില്‍ 26.38 അടി  ജലനിരപ്പ് കൂടുതലാണ്. ഫെബ്രുവരി 13ന്റെ കണക്കനുസരിച്ച്  കല്ലട അണക്കെട്ടില്‍ 358.27 അടിയും ഇടുക്കിയില്‍ 2357. 30 അടിയും ഇടമലയാര്‍ അണക്കെട്ടില്‍ 517.85  അടിയുമാണ് ജലനിരപ്പ്.

No comments:

Post a Comment