Friday, 6 January 2012

U D F

ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ഭക്ഷ്യ സുരക്ഷാ ബില്‍ മന്ത്രി കെ.വി. തോമസ് ലോക്സഭയില്‍ 



അവതരിപ്പിക്കുന്നു.

ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. 



ഭക്ഷ്യമന്ത്രി കെ.വി തോമസാണ് ബില്‍ അവതരിപ്പിച്ചത്. 


ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലത്തും പ്രസവത്തിനുശേഷം ആറു മാസം 


വരെയും സൌജന്യ ഭക്ഷണം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. 


പ്രസവാനന്തരം ആറുമാസം വരെ പ്രതിമാസം 1,000 രൂപ 


അനുവദിക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാര്‍ക്ക് 


ഏഴു കിലോ ധാന്യം കുറഞ്ഞ നിരക്കില്‍ നല്‍കും. മറ്റുള്ളവര്‍ക്ക് 


പ്രതിമാസം മൂന്നു കിലോ ധാന്യം കുറഞ്ഞ നിരക്കില്‍ നല്‍കും. പ്രത്യേക 


പരിഗണനാ വിഭാഗത്തിന് മൂന്ന് രൂപയ്ക്ക് അരിയും ഗോതമ്പ് രണ്ടു 


രൂപയ്ക്കും നല്‍കും.

പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനു പ്രതിവര്‍ഷം 21,621 കോടി 



രൂപയുടെ അധികച്ചെലവുണ്ടാകും. ബില്‍ നിയമമാകുന്നതോടെ 


ഭക്ഷണം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമാകും. പദ്ധതി 


നടപ്പാക്കാന്‍ 6.2 കോടിയോളം ടണ്‍ ധാന്യമാണു വേണ്ടിവരിക. 


ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പ്രാഥമിക രൂപരേഖ രാഷ്ട്രപതിയായിരുന്ന 


എ.പി.ജെ. അബ്ദുല്‍ കലാമാണ് 2004 ജൂണില്‍ മുന്നോട്ടുവച്ചത്. 11 


മാസം മുന്‍പ് കെ.വി. തോമസ് ഭക്ഷ്യമന്ത്രാലയത്തിന്റെ 


ചുമതലയേറ്റശേഷം പദ്ധതിക്കു ഗതിവേഗം കൈവന്നു

No comments:

Post a Comment