Wednesday, 4 January 2012

UMMAN CHANDI

പാം ഓയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കണം 


എന്നാവശ്യപ്പെട്ടു വി എസിന്റെ ബിനാമി കണ്ണന്താനം സുപ്രീം 


കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി .

ന്യുഡല്‍ഹി: പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം 



ആവശ്യപ്പെട്ട്‌ മുന്‍ എം.എല്‍.എ അല്‍ഫോന്‍സ്‌ കണ്ണന്താനം സമര്‍പ്പിച്ച 


ഹര്‍ജി സുപ്രീം കോടതി തള്ളി. അന്വേഷണത്തിന്‌ കോടതിയുടെ 


മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും 


ആവശ്യപ്പെട്ടാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. നിലവില്‍ നടക്കുന്ന വിജിലന്‍സ്‌ 


അന്വേഷണം വിശ്വാസയോഗ്യമല്ലെന്നും മുഖ്യമന്ത്രിയുടെ വിശ്വസ്‌തനാണ്‌ 


വിജിലന്‍സ്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ 


ചൂണ്ടിക്കാട്ടുന്നു.
ക്രിമിനല്‍ പെരുമാറ്റച്ചട്ടപ്രകാരം നിലനില്‍ക്കുന്നതല്ല ഹര്‍ജി എന്നു 


ചൂണ്ടിക്കാട്ടിയാണ്‌ കോടതി തള്ളിയത്‌. കേട്ടുകേള്‍വിയില്ലാത്ത 


ആവശ്യമാണ്‌ ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത്‌. അതിനാല്‍തന്നെ ഹര്‍ജി 


നിലനില്‍ക്കുന്നതല്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി

No comments:

Post a Comment