Tuesday, 21 February 2012

VS

വിയെസ്സും ജെയിലിലേക്ക്.....





മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ ബന്ധുവിന് കാസര്‍കോട് 


ജില്ലയില്‍ വഴിവിട്ട് സര്‍ക്കാര്‍ ഭൂമി കൈമാറിയ സംഭവത്തില്‍ വിജിലന്‍സ് 


വെള്ളിയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. കോഴിക്കോട് വിജിലന്‍സ് 


കോടതിയില്‍ വെള്ളിയാഴ്ച എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് 


എസ്.പി പി. ഹബീബുറഹ്മാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.ഇതോടെ കേസില്‍ 


പരാമര്‍ശിക്കപ്പെടുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മുന്‍ 


റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ ഭൂമി കൈമാറ്റ കേസില്‍ 


പ്രതികളാകും. എന്നാല്‍, തെളിവുകള്‍ ശേഖരിക്കാനുള്ളതിനാല്‍ കൂടുതല്‍ 


അന്വേഷണങ്ങള്‍ക്കുശേഷമേ കുറ്റപത്രം സമര്‍പ്പിക്കുകയുള്ളൂവെന്ന് വിജിലന്‍സ് 


വൃത്തങ്ങള്‍ പറഞ്ഞു. റവന്യൂ വകുപ്പിന്‍െറ കുറെ രേഖകളും 


പരിശോധിക്കാനുണ്ട്. ഭൂമി അനുവദിച്ച മന്ത്രിസഭാ ഉത്തരവ് പുറപ്പെടുവിച്ച 


ചീഫ് സെക്രട്ടറി പി. പ്രഭാകരനെയും ചോദ്യം ചെയ്യാനുണ്ട്. വി.എസിനെയും 


മുന്‍ റവന്യൂമന്ത്രി രാജേന്ദ്രനെയും അവസാന ഘട്ടത്തിലാണ് വിജിലന്‍സ് 


ചോദ്യം ചെയ്തത്. അന്വേഷണം പൂര്‍ത്തിയായാല്‍ സര്‍ക്കാറിന്‍െറ അനുമതി 


തേടിയശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുകയെന്ന് വിജിലന്‍സ് കേന്ദ്രങ്ങള്‍ 


അറിയിച്ചു


ഭൂമി കുംഭകോണം: വി.എസിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കും

No comments:

Post a Comment