മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്ന കേസില്‍: വി.എസിനെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും
മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യും. വി.എസിന്‍െറ ഒൗദ്യോഗിക വസതിയായ കന്‍േറാണ്‍മെന്‍റ് ഹൗസില്‍ വൈകുന്നേരം മൂന്നിന് വിജിലന്‍സ് കോഴിക്കോട് എസ്.പി ഹബീബ് റഹ്മാന്‍, കാസര്‍കോട് ഡിവൈ. എസ്.പി കുഞ്ഞുരാമന്‍ എന്നിവരുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍ എന്നറിയുന്നു.
മുഖ്യമന്ത്രിയായിരിക്കെ ബന്ധുവായ ടി.കെ. സോമന് കാസര്‍കോട്ട്2.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചുനല്‍കിയെന്നാണ് കേസ്. ചോദ്യം ചെയ്യലിന് വിധേയനാകണമെന്ന് രണ്ട് കത്തുകളിലൂടെ നേരത്തെ വി.എസിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഫയലിലുള്ളതിനപ്പുറം ഒന്നും പറയാനില്ളെന്നും സി.പി.എം സമ്മേളനങ്ങളുടെ തിരക്കിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ളെന്നുമാണ് വി.എസിന് വേണ്ടി പ്രൈവറ്റ് സെക്രട്ടറി വിജിലന്‍സിനെ അറിയിച്ചത്. ചോദിക്കാനുള്ള കാര്യങ്ങള്‍ എഴുതി ചോദിച്ചാല്‍ മറുപടി നല്‍കാമെന്നും അറിയിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് വിജിലന്‍സ് മൂന്നാമതും വി.എസിന് കത്ത് നല്‍കി. ഡിസംബര്‍ 31 ന് മുമ്പ് വി.എസിന്‍െറ മൊഴി രേഖപ്പെടുത്തിയേ കഴിയൂയെന്നും അല്ലാതെ തന്നെ കേസെടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഫയലിലെ വിവരങ്ങള്‍ വെച്ചുള്ള ചോദ്യങ്ങള്‍ എഴുതി നല്‍കാനാകില്ളെന്നും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒപ്പിട്ട ഫയല്‍ കാട്ടി ചില കാര്യങ്ങള്‍ക്ക് വിശദീകരണം കിട്ടേണ്ടതുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. അതിനുള്ള മറുപടിയായാണ് ഡിസംബര്‍ 27 ന് കാണാന്‍ വി.എസ്. തയാറാണെന്ന് പ്രൈവറ്റ് സെക്രട്ടറി വിജിലന്‍സിനെ അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് അന്നത്തെ റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

No comments:
Post a Comment