പിറവം ഉപ തിരഞ്ഞെടുപ്പിന് മുന്ബുള്ള മുല്ലപെരിയാര്‍ പരിശീലന
മത്സരങ്ങള്‍ മാറ്റി വെച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിറവം
തിരഞ്ഞെടുപ്പ് പ്രഘ്യപിക്കുന്നത് വരെ മുല്ലപെരിയാര്‍ പരിശീലന
മത്സരങ്ങളില്‍ നിന്ന് മാറി നില്ക്കാന്‍ കേരളത്തിലെ എല്ലാ കളിക്കാരും
ധാരണയിലെത്തി.അത് വരെ ജനത്തെ വിദ്ടിയാക്കുന്നത് തല്ക്കാലം
നിര്‍ത്തി വെക്കനമെന്നാണ് തല്ക്ക്കലമുണ്ടായ ധാരണ.മുല്ലപ്പെരിയാര്‍
പ്രദേശത്ത് ഡിസംബര്‍ മാസമായത് കൊണ്ടുള്ള തണുപ്പും,മലയാളികളെ
തിരഞ്ഞു പിടിച്ചു ക്യ്കാര്യം ചെയ്യുന്ന തമിഴരുടെ ചെയ്തികളും,
മാണി, ജോസെഫ്,ഉമ്മന്‍ ചാണ്ടി എന്ന്നിവരുടെ തിരക്കും,അപ്പുറത്ത്
വി എസും, പിണറായിയും തറവാട് പിടിക്കാനുള്ള മത്സരവും
നടക്കുന്നതിനാലാണ് ഇപ്പോഴുണ്ടായ താല്‍ക്കാലിക ധാരണ.എന്നാല്‍
ഒരൊറ്റ പീറ രാഷ്ട്രീയക്കാരനും ഇനി മുല്ലപെരിയാര്‍ ഗ്രൗണ്ടില്‍ വന്നു
പന്ത് തട്ടില്ലെന്നു അവിടുത്തെ പത്തോളം പഞ്ചായത്തുകളിലെ
താമസക്കാരും പ്രഘ്യാപിച്ചതോടെ പിറവം ഗ്രൗണ്ടില്‍ പഴയ
കളി(മുല്ലപെരിയാര്‍) വേണ്ടെന്നു വെക്കുന്നതാവും നല്ലതെന്ന് കേരള
കളിക്കാര്‍ക്കെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്.അതിനിടെ വി എസിന്റെ
പുതിയ എരിവുള്ള പ്രസ്താവനയുമായി ഒരാഴ്ച കഞ്ഞി കുടിക്കാമെന്ന്
കേരളത്തിലെ ചാനെല്‍ മുതലാളിമാരും തീരുമാനിച്ചു '''''''കൊച്ചി:
പാര്‍ട്ടി സമ്മേളനങ്ങളില്‍ അനുവദിച്ചിട്ടുള്ള ജനാധിപത്യ സംവിധാനം
ഉപയോഗിച്ച് സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാന്‍ ചില
വക്രന്മാര്‍ ശ്രമിക്കുന്നതായി വി.എസ്. അച്യുതാനന്ദന്‍. കാലങ്ങളായി
നിലനില്‍ക്കുന്ന സാമ്പ്രദായങ്ങളെ മാറ്റാന്‍ ജനാധിപത്യപരമായ
അവകാശം വിനിയോഗിക്കാന്‍ പാര്‍ട്ടി അനുവദിക്കുന്നുണ്ട്. എന്നാല്‍,
ഇതിന്റെ മറവില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാന്‍
ശ്രമിക്കുന്നു. ഇത് പ്രത്യേകമായി പരിശോധിക്കണമെന്ന് വി.എസ്
കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു''''''''''തമിഴന്മാര്‍
മലയാളികളെ മൂക്കിനു തോണ്ടുന്നത്(ചമ്മന്തി)കൊണ്ട് മാത്രം കഞ്ഞി
കുടിച്ചു കഴിഞ്ഞിരുന്ന ചാനെല്‍ ബൂര്‍ഷകള്‍ക്ക് വി എസിന്റെ പുതിയ
സെല്‍ഫ് ഗോള്‍ നന്നേ പിടിച്ചു.ഇനി കാരാട്ട് രഫെറി വന്നു
പിണറായിക്ക് പെനാല്‍ടി കൊടുക്കുമോ,അതോ പിണറായി മുന്നേറി വി
എസ് പോസ്റ്റില്‍ ഗോളുകള്‍ നിറക്കുമോ എന്ന ചര്‍ച്ചകലാവും ഒരാഴ്ച
ചാനലുകളില്‍ ഉണ്ടാവുകയെന്ന് ടി വി കാണികളുടെ സംഘടന
അറിയിച്ചു.വിനോദം ആവശ്യമുള്ളവര്‍ക്ക് " സൂര്യ ടി വി യിലെ "
അടി വേണോ? നോ അടി വേണോ?കൂടാതെ മനോരമയിലെ
അടുക്കളയിലെ ഭാര്യ,ഏഷ്യ നെറ്റിലെ നക്ഷത്ര പാടുകാര്‍ തുടങ്ങിയ
പരിപാടികള്‍ കാണാമെന്നും സംഘടന വാര്തകുരിപ്പിലൂടെ അറിയിച്ചു.

No comments:
Post a Comment